ബക്കളത്തെ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി

പുണ്യ മാസത്തിന്റെ വിശുദ്ധിയില്‍ സമുദായഭേദത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് നാട്ടുകൂട്ടായ്മ്മയില്‍ നടത്തിയ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. കരുണ ചാരിറ്റബിള്‍ ട്രസ്റ്റും ബക്കളം തറോള്‍ കണ്ണന്‍ ഗുരുക്കള്‍ സ്മാരക വായനശാലയും റെഡ് സ്റ്റാര്‍ ബക്കളവും ചേര്ന്നാണ് റംസാനിലെ അവസാന വെള്ളിയാഴ്ച ആയ ഇന്ന് ഇഫ്താര്‍ സംഗമം നടത്തിയത്. നോമ്പനുഷ്ടിച്ച ഇസ്ലാം സഹോദരര്ക്കൊ പ്പം ഹൈന്ദവ ക്രൈസ്തവ വിശ്വാസികളായ നിരവധിപ്പേര്‍ പരിപാടിയില്‍ പങ്കാളികളായി ബക്കളം എ കെ ജി മന്ദിരത്തില്‍ തളിപ്പറമ്പ നഗരസഭാ ചെയര്‍ പെഴ്സന്‍ റംല പക്കര്‍ ഉത്ഘാടനം ചെയ്തു. കരുണ ഏരിയാ ചെയര്മാന്‍ സി അബ്ദുല്‍ കരീം വിശിഷ്ടാതിഥിയായി. കരുണ ബക്കളം യൂനിറ്റ് പ്രസിഡന്റ്‌ കെ പി ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു.കെ ദാമോദരന്‍ മാസ്റെര്‍, പി മുകുന്ദന്‍, കെ സന്തോഷ്‌, സി അശോക്‌ കുമാര്‍, എന്നിവര്‍ സംസാരിച്ചു. പി വി ഭാസ്കരന്‍ സ്വാഗതവും എം എ അഷറഫ് നന്ദിയും പറഞ്ഞു.

Share on Facebook

Related posts:

വില്ലേജ് ഓഫീസറെ 'കള്ള'നാക്കിയ ഭൂമാഫിയ: സത്യസന്ധരെ നിങ്ങള്‍ക്കിതൊരു താക്കീത്.
ആത്മാര്‍ത്ഥത ,സത്യസന്ധത ,സേവനമനസ്ഥിതി എന്നിവയെല്ലാ...
ക്വിസ് ഒളിമ്പിയ 2012
കടമ്പേരി സി ആര്സി യുവജന രംഗത്തിന്റെ നേതൃത്വത്തില്‍...
യുവാക്കളുടെ നെല്‍കൃഷി മാതൃകാപരം : ടി വി രാജേഷ്‌ എം എല്‍ എ
കാര്‍ഷിക മേഖലയില്‍ നിന്നും ജനങ്ങള്‍ പൊതുവിലും യുവാ...

Comments

comments

Powered by Facebook Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ബക്കളം.കോമിന്റെതല്ല .സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ,അസഭ്യമോ ,തെറ്റിദാരണാജനകാമോ ,അപകീര്ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹാമാണ്

Comments are closed.

Directory powered by Business Directory Plugin
Lingual Support by India Fascinates