ധീരനായ കമ്മ്യുണിസ്റ്റ്
ആഗസ്റ്റ് 5
വടക്കേമലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന സ : കെ. പി. ആര്‍.ഗോപാലന്റെ ചരമദിനം. കല്യാശ്ശേരിയുടെ വിപ്ലവകാരികളായ വീരപുത്രര്‍ ആയിരുന്നു കെ.പി.ആറ് ഗോപാലന്‍, കെ പി ആര്‍ രയരപ്പന്‍, ഇ കെ നായനാര്‍, ഇ നാരായണന്‍ നായനാര്‍, എം പി നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍. എറുംബാല രയരപ്പന്‍ അധികാരിയുടെ മകനായി 1909 ജൂണ്‍ .ഒന്നാം തീയതി ജനിച്ച ഗോപാലന്‍ ചെറു പ്രായത്തില്‍ തന്നെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി. ഒരു ഹരിജന്‍ ബാലനെ കല്യാശ്ശേരി സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ നടന്ന സമരത്തോടെയാണ് ദേശിയ പ്രസ്ഥാനത്തിലെക്കു കടന്നുവന്നത്. പിന്നീട് കൃഷ്ണപ്പിള്ള കേരളീയന്‍ തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായത്തോടെ കിട്ടിയ .സര്‍ക്കാര്‍ ജോലി പോലും വലിച്ചെറിഞ്ഞു സജീവ രാഷ്ട്രീയത്തിലിറങ്ങി. ഏറെ താമസ്സിയാതെ ആവിപ്ലവകാരി കൊണ്ഗ്രെസിന്റെ പ്രമുഖ നേതാവും കെ.പി.സി.സി. അംഗവും ആയി. കെ കേളപ്പനൊപ്പം ഉപ്പുസത്യാഗ്രഹത്തിലും, മദ്യഷാപ്പ് പിക്കറ്റിംഗ് അടക്കമുള്ള സമരങ്ങളിലും പങ്കാളിയായി. 1930ല്‍ മെയഭ മാസത്തില്‍ കല്യാശ്ശേരിയില്‍ വച്ച് കോണ്‍ഗ്രസ്സ് യോഗം നടത്താന്‍ ആലോചന നടത്തി. എന്നാല്‍ ഈ പൊതുയോഗം 144 ആം വകുപ്പ് പ്രകാരം നിരോധിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ വച്ച് യോഗം ചേര്‍ന്നു. കല്യാശ്ശേരിയിലെ പോലീസ്സ് വാഴ്ചയ്ക്കെതിരായി പൊതുയോഗതില്‍ പ്രസംഗിച്ചു. കെ പി ആറിനെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിനും ഗവണ്മെണ്ടിനെതിരെ പ്രവര്‍ത്തിച്ചതിനും ആയി മൂന്ന് മാസത്തേക്ക് ശിക്ഷിച്ചു.
പാര്‍ട്ടിക്കകത്തെ ഇടതുപക്ഷ ആശയഗതിക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കെ പി ആറും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു കര്‍ഷക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി വളര്‍ന്നു ഗോപാലന്‍. 1937ല്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപീകരിക്കുമ്പോള്‍ പ്രധാന സംഘാടകനായിരുന്നു. 1936 ല്‍ കണ്ണൂരില്‍ നിന്ന് മദ്രാസിലേക്ക് പോയ പട്ടിണി ജാഥയുടെ പ്രധാന സംഘാടകന്‍ കെ.പി.ആറ് ഗോപാലന്‍ ആയിരുന്നു. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡംഗം, എം എല്‍ എ അവിഭക്തൃ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം, സി പി എം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഒന്നാം കേരള നിയമസഭയില്‍ മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയില്‍ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയില്‍ തലശ്ശേരിയില്‍ നിന്നാണ്സി.പി.എം. പ്രതിനിധിയായി ഗോപാലന്‍ കേരള നിയമസഭയിലേക്കെത്തിയത്. അഞ്ചു വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും ഒട്ടേറെ കാലം ഒളിവില്‍ കഴിയുകയും ഉണ്ടായി. കാലഘട്ടത്തില്‍ ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.
കൊളോണിയല്‍ ഭരണത്തിലെ ചൂഷണങ്ങള്‍ക്കും മര്‍ദ്ദകങ്ങള്‍ക്കുമെതിരെ ഗാന്ധിയന്‍ സമരരീതിയില്‍ നിന്നും മാറ്റം വരണമെന്നും സാധാരണ ജനതയുടെ സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരണമെന്നും പുരോഗമന വാദികളായ യുവാക്കള്‍ കോണ്‍ഗ്രസിനകത്തുനിന്നും ശക്തമായി വാദിച്ചു. അവര്‍ കര്‍ഷകരുടേയും തൊഴിലാളികളുടെയും ബഹുജനസംഘടനകള്‍ കെട്ടിപ്പടുത്ത് അവരുടെ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി പോരാടി. ഇത്തരത്തിലുള്ള ചെറുതും വലുതുമായ അവരുടെ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യസമരവുമായി കണ്ണിചേര്‍ക്കാനും അവര്‍ ശ്രമിച്ചു. ഇത് ഇന്ത്യയിലെമ്പാടും രൂപപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കെ പി സി സിയുടെ ബക്കളം സമ്മേളനം ചേരുന്നത്. കെ പി ആര്‍ ആയിരുന്നു സമ്മേളന സംഘാടക സമിതിയുടെ ജനറല്‍ കണ്‍ വീനര്‍. 1939 മെയ് 14, 15, 16 തീയതികളില്‍ ആയിരുന്നു സമ്മേളനം. ചുവപ്പ് വളണ്ടിയര്‍മാര്‍ നടത്തിയ ഇന്‍ക്വിലാബ് വിളികള്‍ സമ്മേളനനഗരിയില്‍ ഉയര്‍ന്നത് സമ്മേളനത്തിന്റെ പ്രത്യേകതയായി. ഈ സമ്മേളനത്തോടെ ആയിരുന്നു കോണ്‍ഗ്രെസ്സിലെ വലിയൊരു വിഭാഗം കമ്യൂണിസ്റ്റ് ചിന്താഗതിയിലേക്ക് മാറുന്നത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയെക്കൂടി യുദ്ധപങ്കാളിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രഖ്യാപനം പ്രശ്നങ്ങളെ രൂക്ഷമാക്കി. കമ്യൂണിസ്റ്റുകാര്‍ ഇതിനെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് അത്തരമൊരു നയം കൈക്കൊണ്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ യുദ്ധവിരുദ്ധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. മലബാറിലും ഇതിന്റെ അലകള്‍ ഉയര്‍ന്നു. സമരങ്ങള്‍ക്ക് ഏകീഭാവം നല്‍കാന്‍ കെ പി ആര്‍ ഗോപാലന്‍ സെക്രട്ടറിയായി ഒരു സമിതിരൂപവല്‍ക്കരിക്കപ്പെട്ടു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വമ്പിച്ച യോഗങ്ങളും പ്രതിഷേധസമരങ്ങളും നടന്നു. കോമവെല്‍ത്ത് ഫാക്ടറി തൊഴിലാളി സമരം, ആറോന്‍ മില്‍ തൊഴിലാളികളുടെ സമരം എന്നിവ ഇക്കാലഘട്ടത്തില്‍ നടന്ന സമരങ്ങളില്‍ എടുത്തുപറയേണ്ടവയാണ്. സമരങ്ങളെ മൃഗീയമായി അടിച്ചമര്‍ത്തു നയമാണ് ഗവണ്‍മെന്റ് സ്വീകരിച്ചത് . അതിനു ഒരു വിഭാഗം കോണ്‍ഗ്രെസ്സ് പ്രമാണിമാരുടെ പിന്തുണയും ഉണ്ടായി. വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവക്കെതിരെയുള്ള ജനകീയ സമരങ്ങളും ഇത്തരത്തില്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനെ തുടര്‍ാണ് 1940 സപ്തംബര്‍ 8 തീയതി ചാലപ്പുറത്തുചേര്‍ന്ന കെ പി സി സി യുടെ പ്രവര്‍ത്തക സമിതി സപ്തംബര്‍ 15ന് മര്‍ദ്ദന പ്രതിഷേധദിനമാചരിക്കാന്‍ തീരുമാനിച്ചത്. ഈ ദിനാചരണത്തിന്റെ ആഹ്വാനം പുറത്തുവന്ന ഉടന്‍ തന്നെ മലബാര്‍ കലക്ടര്‍ വില്യംസ് അത് നിരോധിച്ചു. പക്ഷേ, കെ പി സി സിയുടെ നിര്‍ദ്ദേശമനുസരിച്ച് നിരോധന ഉത്തരവ് ലംഘിച്ചുകൊണ്ട് പ്രതിഷേധ ദിനമാചരിക്കാന്‍ തന്നെ പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു.
ചിറക്കല്‍ താലൂക്കിലെ റാലി തീരുമാനിച്ച കീച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ അവസ്ഥ തരണം ചെയ്യാന്‍ യോഗസ്ഥലം മോറാഴയിലെ അഞ്ചാംപീടികയിലേക്ക് മാറ്റി. കല്ല്യാശ്ശേരിയില്‍ ഒളിവില്‍ കഴിഞ്ഞിരു സഖാക്കള്‍ പി കൃഷ്ണപിള്ള, ഇ എം എസ്, കെ എ കേരളീയന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് അത്തരമൊരു തീരുമാനമെടുത്തത്. പിന്നീട് കീച്ചേരിയിലേക്ക് എത്തിക്കൊണ്ടിരുന്ന ജാഥകളേയെല്ലാം അഞ്ചാംപീടികയിലേക്ക് തിരിച്ചുവിട്ടു. സാധാരണയായി കോണ്‍ഗ്രെസ്സ് യോഗങ്ങളില്‍ ഉയര്‍ത്താറുള്ള ത്രിവര്‍ണ പതാകക്ക് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിയാണ് അഞ്ചാംപീടികയില്‍ ഉയര്‍ത്തിയത്. പെട്ടെന്നുതന്നെ പോലീസ് പാര്‍ട്ടി സ്ഥലത്തെത്തി. വളപട്ടണം സബ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോന്‍, തളിപ്പറമ്പ് സബ് ഇന്‍സ്പെക്ടര്‍ ബീരാന്‍ മൊയ്തീന്‍ എിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സബ് മജിസ്ട്രേട്ട് ഗോപാലന്‍ നായരും സ്ഥലത്ത് എത്തി. അവിടെയും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സംഘാടകരെ അറിയിച്ചു. അവിടെ യാതൊരധികാരവും ഇല്ലാത്ത വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടറാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്.കുട്ടികൃഷ്ണമേനോന്‍ ജനങ്ങളോട് പിരിഞ്ഞുപോകണമെന്ന് ആജ്ഞാപിച്ചെങ്കിലും അതനുസരിക്കാന്‍ നേതാക്കളും ജനങ്ങളും തയ്യാറായില്ല. വിറളി പൂണ്ട സബ് ഇന്‍സ്പെക്ടര്‍ ജനങ്ങളെ മര്‍ദ്ദിക്കാനും വെടിവെക്കാനും ആജ്ഞാപിച്ചു. പോലീസ് രണ്ട് ചുറ്റ് വെടിവച്ചു. ഭീകരമായ മര്‍ദ്ദനത്തെ നേരിടാന്‍ തെ തീരുമാനിച്ച ജനക്കൂട്ടം കയ്യില്‍ കിട്ടിയ എല്ലാം ആയുധമാക്കി പോലീസിനെതിരെ തിരിച്ചടിച്ചു. സബ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നായരും സംഭവത്തില്‍ മരിച്ചുവീണു.
കേസില്‍ 38 പേരെ പ്രതിയാക്കി. ഇതില്‍ 33 പേരെ ഏതാനും ദിവസത്തിനകം തന്നെ പിടികൂടി. മൂന്നു മാസം ബക്കളത്തു ഒളിവില്‍ കഴിഞ്ഞ കെ പി ആറിനെ മൂന്നു മാസത്തിനു ശേഷമാണ് ഒരു ചതിയന്‍ ഒട്ടു കൊടുത്തതിനെ തുടര്‍ന്നു പോലീസ് പിടി കൂടുന്നത്. വിചാരണക്കും കീഴ്ക്കോടതി വിധിക്കും അതിന്മേല്‍ സര്‍ക്കാരിന്റെ അപ്പീളിനും ഒടുവില്‍ കോടതി കെ .പി .ആറിനെ തുക്കി കൊല്ലാന്‍ വിധിച്ചു. .ഇതിനെതിരെ നാടൊട്ടുക്കും ഉയര്‍ന്ന ജനരോഷം കണ്ടു ഭയന്ന ബ്രിടിഷുകാര്‍ ശിക്ഷ തടവാക്കിമാറ്റി. ഗാന്ധിജി അടക്കം ഈ വിധി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
1997 ഓഗെസ്റ്റ് അഞ്ചാം തീയതി എന്പത്തിയെട്ടാം വയസ്സില്‍ കെ .പി .ആര്‍ .നമ്മെ വിട്ടു പിരിഞ്ഞു .മരണം വരയും ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് ആയിരുന്നു കെ .പി .ആര്‍. കേരള ഭഗത് സിംഗ് എന്ന് വിശേഷിക്കാന്‍ സര്‍വഥാ യോഗ്യനായ ധീരനായ കമ്മ്യുണിസ്റ്റ്.
Share on Facebook
Related posts:
നമ്മുടെ നാട്ടിലെ കര്‍ഷകര്‍ ഇന്ന് വിഷാംശം അടങ്ങിയ...
ഉത്തര മലബാറിലെ ക്ഷേത്രങ്ങളില്‍ പ്രമുഖമായ തൃച്ച...
...
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ബക്കളം.കോമിന്റെതല്ല .സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ,അസഭ്യമോ ,തെറ്റിദാരണാജനകാമോ ,അപകീര്ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹാമാണ്





Comments
Powered by Facebook Comments